ഓ​ൺ​കോ​സ്​​റ്റ്​ 23ാമ​ത്​ സ്​​റ്റോ​ർ സൂ​ഖ്​ അ​ൽ ക​ബീ​റി​ൽ ബ​ദ​ർ അ​ൽ ഹാ​ജി​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ ഡോ. ​ര​മേ​ശ്​ ആ​ന​ന്ദ​ദാ​സ്​ സ​മീ​പം

ഓൺകോസ്റ്റ് 23ാമത് സ്റ്റോർ സൂഖ് അൽ കബീറിൽ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര ഫാമിലി ഗ്രോസറായ ഓൺകോസ്റ്റ് 23ാമത് സ്റ്റോർ സൂഖ് അൽ കബീറിൽ തുറന്നു. സൂഖ് അൽ കബീർ അലി അൽ സാലിം സ്ട്രീറ്റിൽ അൽ ഖിബ്ലഖിലാണ് ഔട്ട്ലെറ്റ് തുറന്നത്.

നിത്യോപയോഗ സാധനങ്ങൾക്ക് പ്രാമുഖ്യം നൽകി എക്സ്പ്രസ് ഫോർമാറ്റിൽ അവശ്യവസ്തുക്കൾ ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഫ്രഷ് വെജിറ്റബിൾ, ഫ്രൂട്ട്സ്, ഡെലി, ചീസ്, ഓർഗാനിക് ഭക്ഷ്യ ഉൽപന്നങ്ങൾ, ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവോടെ വാഗ്ദാനം ചെയ്യുന്നു. പ്രോപ്പർട്ടി മാനേജ്മെൻറ് വൈസ് പ്രസിഡൻറ് ബദർ അൽ ഹാജിരി ഉദ്ഘാടനം ചെയ്തു. ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. രമേശ് ആനന്ദദാസ് സംബന്ധിച്ചു. രാവിലെ എട്ടുമുതൽ രാത്രി 11 വരെ ഔട്ട്ലെറ്റ് പ്രവർത്തിക്കും. ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയിൽ ലഭിക്കുന്നതോടൊപ്പം ആസ്വാദ്യകരമായ ഷോപ്പിങ് അനുഭവവുമാണ് ഓൺകോസ്റ്റ് വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു.

കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഗ്രോസറി റീട്ടെയിലറായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഒരുപടികൂടി അടുത്തതായി ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. രമേശ് ആനന്ദദാസ് പറഞ്ഞു.

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി സൂഖ് അൽ കബീറിലെ സ്റ്റോറും മാറുമെന്നും മൂന്നു വർഷത്തിനകം 35 ബ്രാഞ്ചുകൾ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓൺകോസ്റ്റ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ ആദ്യ മെംബർഷിപ് ബേസ്ഡ് ഹോൾസെയിൽ സ്റ്റോറായ ഓൺകോസ്റ്റ് ഫാമിലി പ്രോഗ്രാമിലൂടെ നാലു ശതമാനം കാഷ് ബാക്ക് ഓഫറും മറ്റു നിരവധി ആനുകൂല്യങ്ങളും സ്ഥിരം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. വർഷങ്ങളായി ഓൺകോസ്റ്റിനൊപ്പമുള്ള പ്രതിബദ്ധരായ ഉപഭോക്താക്കളുടെ പിന്തുണക്ക് മാനേജ്മെൻറ് നന്ദി അറിയിച്ചു.

Tags:    
News Summary - OnCost opend its 23rd store in Souk Al Kabir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.