കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് തീരാൻ ഇനി ദിവസങ്ങൾ മാത്രം. മുൻവർഷങ്ങളിലേതുപോലെ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്ക് നിലവിലുള്ളത്. അതേസമയം, രാജ്യത്ത് കൂടിയ താപനില തുടരുകയാണ്. ശരാശരി 45 ഡിഗ്രിക്കടുത്താണ് അന്തരീക്ഷ താപനില. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല എന്നത് പുറംപണിക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
രാജ്യത്ത് ചൂട് കനക്കുന്ന മാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നത്. നിയമം ലംഘിച്ച് പണിയെടുപ്പിച്ച ഒാരോ തൊഴിലാളിക്കും 100 ദീനാര്‍ വരെ പിഴ ഇൗടാക്കും. ഇത്തവണയും നിരവധി കമ്പനികൾ നിയമം ലംഘിച്ച് ഉച്ചസമയത്ത് പുറംപണിയെടുപ്പിക്കുന്നതായി കണ്ടെത്തി. രാജ്യവ്യാപകമായി നിരവധി പരിശോധന അധികൃതർ നടത്തി. ജനവാസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക നിയമലംഘനങ്ങളും. പെട്രോള്‍ സ്റ്റേഷനില്‍ ജോലിചെയ്യുന്നവര്‍, മോട്ടാേർ സൈക്കിളില്‍ ഡെലിവറി നടത്തുന്നവര്‍, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് മാത്രമാണ് തുറന്ന സ്ഥലങ്ങളിലെ ഉച്ചജോലി വിലക്കിൽനിന്ന് ഇളവ് അനുവദിച്ചിട്ടുള്ളത്. മുഴുസമയം വെയിലേൽക്കേണ്ടിവരുന്നില്ല എന്ന ന്യായത്തിലാണ് ഇവരെ ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.