കുവൈത്ത് സിറ്റി: രാജ്യത്ത് പൂർണ കർഫ്യൂ നിലവിൽ വരുേമ്പാൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാൻ സഹകരണ സംഘങ്ങൾ സജ്ജമെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്ത് ബാർകോഡ് ഉപയോഗിച്ച് പർച്ചേസ് നടത്താം. www.moci.shop എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സിവിൽ െഎഡി നമ്പർ, സീരിയൽ നമ്പർ, ഫോൺനമ്പർ, മെയിൽ െഎഡി തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന് ബുക്കിങ് എന്തിനെന്ന് വ്യക്തമാക്കുക. തുടർന്ന് ബുക്കിങ് സമയം ഉറപ്പിക്കുക. തുടർന്ന് മൊബൈൽ ഫോണിലേക്ക് ക്യൂ.ആർ കോഡ് അയക്കും. ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. രണ്ട് ബാർകോഡുകളാണ് ഉപഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് അയക്കുക. ഒന്ന് കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനും മറ്റൊന്ന് സഹകരണ സംഘങ്ങളിലെ അപ്പോയിൻറ്മെൻറിനുമുള്ളതാണ്. അതത് സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധിക്കകത്ത് താമസിക്കുന്നവർക്ക് മാത്രമാണ് സേവനം പ്രയോജനപ്പെടുത്താനാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.