കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രണ്ടാഴ്ച മുമ്പ് 20ന് മുകളിലായിരുന്നു കേസുകളെങ്കിൽ കഴിഞ്ഞ ദിവസം ഇത് 500 കവിഞ്ഞു. ജാഗ്രത പുലർത്തൽ അനിവാര്യമായ സാഹചര്യമാണ് ഉടലെടുക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരെ എണ്ണവും മരണനിരക്കും വർധിക്കാത്തത് ആശ്വാസമാണ്. ഒമിക്രോൺ കണ്ടെത്തിയ 13 പേരെ പ്രത്യേക നിരീക്ഷണത്തിൽ മാറ്റിപ്പാർപ്പിച്ചതും കൂടുതൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്തതും ശുഭകരമാണ്.
ആശുപത്രി വാർഡുകളിൽ 24 പേർ മാത്രമാണുള്ളത്. നാലുപേരാണ് തീവ്രപരിചരണ വിഭാഗത്തിൽ. കഴിഞ്ഞ ദിവസവും മരണം റിപ്പോർട്ട് ചെയ്തില്ല. രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ജനങ്ങളിൽ അതനുസരിച്ചുള്ള ഗൗരവം ഇല്ല. 2573 ആണ് ആക്ടിവ് കോവിഡ് കേസുകൾ.
ബൂസ്റ്റർ ഡോസ് എടുക്കാൻ കൂടുതൽ പേർ മുന്നോട്ടുവന്നത് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. എല്ലാവരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നു. മിശ്രിഫ് വാക്സിനേഷൻ സെൻറർ, ജാബിർ ബ്രിഡ്ജ് വാക്സിനേഷൻ സെൻറർ എന്നിവിടങ്ങളിൽ ബൂസ്റ്റർ വാക്സിനെടുക്കാൻ അപ്പോയൻറ്മെൻറ് പോലും വേണ്ട. അപ്പോയൻറ്മെൻറ് എടുത്ത് 51 പ്രാഥമിക കേന്ദ്രങ്ങൾ വഴിയും കുത്തിവെപ്പെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.