കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശ ഉപരോധം മൂലം ഗസ്സ കടലിൽ നിന്ന് പ്രയോജനം നേടാനുള്ള അവകാശം ഫലസ്തീനിന് നഷ്ടമായെന്ന് കുവൈത്ത്. കടൽ നിയമം സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷന്റെ ആർട്ടിക്കിളുകളോട് പ്രതിബദ്ധത പുലർത്തേണ്ടതിന്റെ ആവശ്യകതയും യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി സംഘ നയതന്ത്ര അറ്റാഷെ ഹമദ് അൽ സഈദി സൂചിപ്പിച്ചു. സമുദ്രങ്ങളും കടൽ നിയമവും സംബന്ധിച്ച യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദ്രങ്ങളിലെ എല്ലാ രാജ്യങ്ങളുടെയും അവകാശങ്ങൾ നിർണയിക്കുന്ന ഒരു യു.എൻ ഭരണഘടനയായാണ് കുവൈത്ത് കൺവെൻഷനെ കണക്കാക്കുന്നത്. 2015 ജനുവരിയിൽ ഫലസ്തീൻ കൺവെൻഷനിൽ ചേർന്നു. എന്നാൽ ഇസ്രായേൽ അധിനിവേശ സേന ഫലസ്തീന് എല്ലാ സമുദ്രാവകാശങ്ങളും നിഷേധിക്കപ്പെടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
തുർക്കിയ റെഡ് ക്രസന്റുമായി സഹകരിച്ച് 30 കുവൈത്ത് ചാരിറ്റി സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ ‘ഗസ്സ മാനുഷിക സഹായ കപ്പൽ’ അടുത്തിടെ പോകുമെന്നതിനാൽ പ്രശ്നം പരിശോധിക്കാൻ അൽ സെയ്ദി യു.എന്നിനോട് ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമത്തിൽ പെടാതെ കപ്പൽ ഗസ്സയിൽ സുരക്ഷിതമായി എത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.