കുവൈത്ത് സിറ്റി: അധിനിവേശത്തിന്റെയും സംഘർഷത്തിന്റെയും മുറിവുകൾ ഉണങ്ങാത്ത നാട്ടിൽനിന്ന് പാരമ്പര്യ ഉൽപന്നങ്ങളുമായി കുവൈത്തിൽ ഫലസ്തീൻ ഫെസ്റ്റിവൽ. കുവൈത്തിലെ ഫലസ്തീൻ എംബസിയുടെ സഹകരണത്തോടെ കുവൈത്ത് വിമൻസ് അസോസിയേഷനാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ ഫലസ്തീൻ ഉൽപന്നങ്ങളുടെ വലിയനിര പ്രദർശനത്തിനും വിൽപനക്കും എത്തിച്ചു. ഫലസ്തീനിലെ തനത് തുണിത്തരങ്ങളും കരകൗശല വസ്തുക്കളും ചിത്രങ്ങളും പെയിന്റിങ്ങുകളുമെല്ലാം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കാർഷിക വിളകളും ഒലീവ് ഭക്ഷ്യവസ്തുക്കളും എണ്ണയും ഉൾപ്പെടെ ഫലസ്തീനിലെ പ്രശസ്തമായ ഉൽപന്നങ്ങളും പ്രദർശനത്തിലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.