കുവൈത്ത് സിറ്റി: ‘അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ’ എന്ന പദം വീണ്ടും ഉപയോഗിക്കാനുള്ള ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രിയുടെ തീരുമാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേൽ അധിനിവേശ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണ് എന്ന പരാമർശവും കുവൈത്ത് സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായാണ് ആസ്‌ട്രേലിയൻ സർക്കാറിന്റെ നിലപാടെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വാർത്തക്കുറിപ്പിൽ സൂചിപ്പിച്ചു.ഫലസ്തീൻ വിഷയത്തിൽ കുവൈത്തിന്റെ ഉറച്ചതും തത്ത്വാധിഷ്‌ഠിതവുമായ നിലപാടും, ഫലസ്തീൻ ജനതക്കും അവരുടെ തിരഞ്ഞെടുപ്പുകൾക്കുമുള്ള പിന്തുണയും ആവർത്തിച്ചു.
1967 ന് മുമ്പുള്ള അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഉൾപ്പെടെ, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണയും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.