കുവൈത്ത് സിറ്റി: കുവൈത്തും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നത് സൂചിപ്പിച്ച് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല
അൽ ജാബിർ അസ്സബാഹിന് ഫലസ്തീൻ വിദേശകാര്യ മന്ത്രിയുടെ കത്ത്. സാധ്യമായ എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളിൽ ഏർപ്പെടാൻ ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കി കത്തിൽ അറിയിച്ചു. കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബിൽനിന്ന് ഉപവിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബി കത്ത് സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ മേഖലയിലെ പ്രധാന വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.