കുവൈത്ത് സിറ്റി: ശസ്ത്രക്രിയയിലൂടെ ഫലസ്തീൻ അഭയാർഥി ബാലികയുടെ കാഴ്ചശക്തി വീണ്ടെടുത്ത് കുവൈത്തി ഡോക്ടർമാർ. ജോർഡനിലെ അഭയാർഥി ക്യാമ്പിലെ റോവ അഹമ്മദ് എന്ന 11കാരിക്കാണ് കുവൈത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ ലഭിച്ചത്. നേത്രരോഗ വിദഗ്ധൻ ഖാലിദ് അൽ സബ്തിയുടെ നേതൃത്വത്തിൽ കുവൈത്ത് സ്പെഷലൈസ്ഡ് ഐ സെൻററിലായിരുന്നു ശസ്ത്രക്രിയ. ഫെബ്രുവരിയിൽ ക്യാമ്പ് സന്ദർശിച്ച കുവൈത്ത് റെഡ് ക്രസൻറ് സംഘം ആണ് റോവയുടെ അവസ്ഥ മനസ്സിലാക്കി കുവൈത്തിൽ ചികിത്സക്കുള്ള സഹായങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.