കുവൈത്ത് സിറ്റി: ഫലസ്തീൻ ലക്ഷ്യത്തെ അസന്ദിഗ്ധമായി പിന്തുണക്കുന്നതിൽ കുവൈത്തിന് നന്ദി പറഞ്ഞു ഫലസ്തീൻ അതോറിറ്റി പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മഹമൂദ് അൽ ഹബ്ബാഷ്. അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധികളുടെ സമിതി അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇത് പ്രതിഫലിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികൾക്കെതിരായ സയണിസ്റ്റ് മനുഷ്യത്വരഹിതമായ നയങ്ങളെ അപലപിക്കുന്ന സാമ്പത്തിക, നിയമ, രാഷ്ട്രീയ, നയതന്ത്ര ചട്ടക്കൂടുകൾക്കുള്ളിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ന്യായമായ ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിൽ എല്ലാ നിലയിലും കുവൈത്ത് ഉറച്ചുനിൽക്കുന്നുവെന്ന് അൽ ഹബ്ബാഷ്
വ്യക്തമാക്കി. വംശഹത്യക്ക് തുല്യമായ കുറ്റകൃത്യങ്ങളുമായി ഇസ്രായേലി സൈനിക ആക്രമണം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങളോടുള്ള കുവൈത്തിന്റെ ശക്തമായ രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക നിലപാടുകൾ അദ്ദേഹം എടുത്തുപറഞ്ഞു.
ഗസ്സയിലെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും വസ്തുക്കളും നൽകിയതിന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിക്ക് (കെ.ആർ.സി.എസ്) അൽ ഹബ്ബാഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.