കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം കൊണ്ട് ദുരന്ത മുഖമായി മാറിയ ഗസ്സയിൽനിന്ന് ഒരു സന്തോഷപ്പിറവിയുടെ വാർത്ത. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) നടത്തുന്ന ആശുപത്രിയിൽ ഫലസ്തീനിയൻ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകി. ആശുപത്രി മെഡിക്കൽ ഫെസിലിറ്റി മാനേജർ ഡോ. അൻവർ അൽ ഘറയാണ് ഈ കാര്യം അറിയിച്ചത്.
750 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഖാൻ യൂനുസിലെ കെ.ആർ.സി.എസ് ആശുപത്രിയിൽ വിപുലമായ മെറ്റേണിറ്റി വാർഡുണ്ട്. എന്നാൽ, മറ്റു ഗുരുതരാവസ്ഥയിലുള്ള രോഗികളും ഇവിടെയെത്തുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ ആവശ്യമായ ശേഷിയും മരുന്നുകളും ആശുപത്രിയിൽ ഉണ്ടെന്നും ഡോ.അൻവർ അൽ ഘറ പറഞ്ഞു. ഫലസ്തീൻ ജനതക്കായുള്ള കെ.ആർ.സി.എസ് സേവനങ്ങളെയും കുവൈത്തിന്റെ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.