കുവൈത്ത് സിറ്റി: കുവൈത്ത് കല ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഡോ. വി. സാംബശിവന് സ്മാരക പുരസ്കാരത്തിന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയെ തിരഞ്ഞെടുത്തു. ആഗസ്റ്റ് 12, ഞായറാഴ്ച രാവിലെ 11ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങില്‍ കല ട്രസ്റ്റ് എല്ലാ വര്‍ഷവും നല്കി വരുന്ന വിദ്യാഭ്യാസ എന്‍ഡോവ്മെൻറ് വിതരണവും നടക്കും.
മലയാളം മീഡിയത്തില്‍ പഠിച്ച് ഉന്നത മാര്‍ക്കോടെ പത്താം തരത്തില്‍ വിജയികളായ കേരളത്തിലെ 14 ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് എൻഡോവ്മെൻറ് ലഭിക്കുക. കല കുവൈത്ത് 40ാം വാർഷികാഘോഷ ഭാഗമായി, ഈ വർഷം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 40 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ എന്‍ഡോവ്മെൻറ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കല ട്രസ്റ്റ് ചെയർമാൻ എം.വി. ഗോവിന്ദൻ മാസ്റ്റർ, കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന് പനങ്ങാട്, കല കുവൈത്ത് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, കേന്ദ്ര കമ്മിറ്റി അംഗം ജെ. സജി, റോയി നെൽസൺ എന്നിവര്‍ പറഞ്ഞു.
കേരളത്തിലെ കലാ-സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കാൻ 2000 മുതല്‍ തുടക്കമിട്ടതാണ് ഡോ. വി. സാംബശിവെൻറ പേരിലുള്ള പുരസ്കാരം. മുൻവർഷങ്ങളിൽ ഒ.എൻ.വി. കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവര്‍മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി. സുലോചന, നിലമ്പൂര്‍ ആയിഷ, പി.കെ. മേദിനി, അനില്‍ നാഗേന്ദ്രൻ, ശ്രീകുമാരന്‍ തമ്പി, കെ.ആർ. മീര, ഇബ്രാഹിം വെങ്ങര എന്നിവര്‍ക്കാണ് അവാർഡ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.