പ​ൽ​പ​ക് വാ​ർ​ഷി​കാ​ഘോ​ഷ​ഭാ​ഗ​മാ​യി കേ​ക്ക് മു​റ​ിക്കു​ന്നു

പ​ൽ​പ​ക് 15ാം വാ​ർ​ഷി​കാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) 15ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം. ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ പ​ൽ​പ​ക് സ്ഥാ​പ​ക അം​ഗ​വും പ്ര​സി​ഡ​ന്റു​മാ​യ പി.​എ​ൻ. കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വെ​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും വി​വി​ധ ഏ​രി​യ​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ ഏ​രി​യ, യൂ​നി​റ്റ്ത​ല ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച്‌ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​രി​യാ​ര​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പ്രേം​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Palpak 15th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.