കുവൈത്ത് സിറ്റി: കുവൈത്തിലെ കനത്ത ചൂടിൽ വരണ്ടുണങ്ങി പാർക്കുകളിലെ പച്ചപ്പ് നശിക്കുന്നു. കഴിഞ്ഞ നാലുമാസം ലോക്ഡൗൺ കാരണം പാർക്കുകൾ സജീവമായിരുന്നില്ല. മലയാളികളടക്കം നൂറുക്കണക്കിനു ആളുകൾ ദിവസവും വന്നിരിക്കുകയും ഭക്ഷണം കഴിക്കാനും കുട്ടികളെ ഉല്ലസിപ്പിക്കാനും വ്യായാമത്തിനും വേണ്ടി ഉപയോഗിച്ച് കൊണ്ടിരുന്നതായിരുന്നു ഇൗ പാർക്കുകൾ. കിളികളും പൂച്ചകളും അടക്കം വിവിധ ജീവി വർഗങ്ങളും ഈ പാർക്കുകളിൽ അധിവസിക്കുന്നുണ്ടായിരുന്നു. കളകളാരവവും പച്ചപ്പും തിരിച്ചുവന്ന് പാർക്കുകൾ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആസ്വാദകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.