കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതി കുവൈത്ത് പാർലമെൻറ് രഹസ്യമായി ചർച്ച ചെയ്യും. സർക്കാറിെൻറ അഭ്യർഥന മാനിച്ചാണ് രഹസ്യമായി ചർച്ച ചെയ്യുന്നതെന്ന് പാർലമെൻറ് കാര്യ മന്ത്രി മുബാറക് അൽ ഹരീസ് പറഞ്ഞു.
നാഷനൽ അസംബ്ലി ഇേൻറണൽ റെഗുലേഷൻ 69ാം ചട്ടപ്രകാരം ഇങ്ങനെ ചെയ്യാൻ അനുമതിയുണ്ട്. ചുരുങ്ങിയത് 10 എം.പിമാർ ആവശ്യപ്പെട്ടാലും ഇങ്ങനെ ചെയ്യാം. രാജ്യതാൽപര്യം മുൻനിർത്തിയാണ് രഹസ്യചർച്ച നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയിൽ കുവൈത്തിെൻറ മുഖ്യവരുമാനമായ എണ്ണവില കൂപ്പുകുത്തിയതാണ് ബജറ്റ് പ്രതീക്ഷകളെ തകിടംമറിച്ചത്.നവംബറിൽ ശമ്പളം നൽകണമെങ്കിൽ കടമെടുക്കേണ്ടി വരുമെന്ന് ധനമന്ത്രി ബർറാക് അൽ ഷിത്താൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
അതേസമയം, ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. ഭാവിതലമുറക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് പണം മാറ്റിവെക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ പാർലമെൻറിെൻറ അനുമതി തേടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ചെലവ് ചുരുക്കി ബജറ്റ് കമ്മി കുറക്കാൻ ധനമന്ത്രാലയം ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.