കുവൈത്ത് സിറ്റി: രാജ്യത്ത് തടവുകാർക്ക് ശിക്ഷായിളവ് നല്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ് മോചനം അനുവദിക്കുക. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചായിരിക്കും ഇളവ് പരിഗണിക്കുക. ദയാഹരജി നൽകുന്നതിനുള്ള കരട് മന്ത്രിസഭ അംഗീകാരം നൽകി അമീറിന് സമര്‍പ്പിച്ചു. കാരുണ്യത്തിന്റെ ഭാഗമായി അമീർ നേരത്തെയും തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് ശിക്ഷായിളവ് നല്‍കിയിരുന്നു. എന്നാൽ, ദേശീയ സുരക്ഷ, പൊതുമുതൽ ദുരുപയോഗം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരെ ശിക്ഷായിളവിന് പരിഗണിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.