കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ റൺവേ വികസന പ്രവൃത്തി നടക്കുന്ന ഭാഗത്തുനിന്ന് മിസൈലിെൻറ ഭാഗം കണ്ടെത്തി. ഇറാഖ് അധിനിവേശകാലത്തെ അവശിഷ്ടം ആണെന്നാണ് കരുതുന്നത്. ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം അറിയിച്ചതനുസരിച്ച് വിദഗ്ധർ എത്തി സ്ഫോടകവസ്തു നിർവീര്യമാക്കി. അതിനിടെ മുത്ലയിൽ നിർമാണം പുരോഗമിക്കുന്ന പാർപ്പിട പദ്ധതി പ്രദേശത്തുനിന്ന് കുഴിബോംബ് കണ്ടെത്തി. കുവൈത്ത് പൗരനാണ് ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിച്ചത്.
ബോംബുകളുടെ സാധ്യത കണക്കിലെടുത്ത് സൂക്ഷ്മതയോടെയാണ് മുത്ലയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് നേരേത്ത 15 പൊട്ടാത്ത ബോംബുകൾ കണ്ടെത്തിയിരുന്നു. സദ്ദാമിെൻറ അധിനിവേശകാലത്ത് സ്ഥാപിച്ച കുഴിബോംബുകൾ നീക്കാൻ കുവൈത്ത് ഇതുവരെ 120 കോടി ഡോളർ ചെലവഴിച്ചു. അധിനിവേശം കഴിഞ്ഞ് 28 വർഷത്തിനു ശേഷവും കുവൈത്ത് പൂർണമായി കുഴിബോംബ് മുക്തമായിട്ടില്ല. 2003 വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുഴിബോംബ് പൊട്ടിത്തെറിച്ച 170 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1996 മാർച്ച് മുതൽ 2016 നവംബർ അവസാനംവരെ നടന്ന ശുചീകരണ യജ്ഞത്തിൽ കുഴിബോംബ് ഉൾപ്പെടെ 28,323 സ്ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി. മൊത്തം 3999 ചതുരശ്ര കിലോമീറ്റർ ചുറ്റളവ് പ്രദേശത്തെ കുഴിബോംബുകളാണ് നിർവീര്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.