പത്തനംതിട്ട ജില്ല എൻ.ആർ.ഐ അസോസിയേഷൻ അംഗങ്ങൾ റമദാൻ കിറ്റ് വിതരണത്തിൽ
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല എൻ.ആർ.ഐ അസോസിയേഷൻ റമദാൻ കിറ്റുകൾ വിതരണം ചെയ്തു. തൊഴിലാളികൾ, മരുഭൂമിയിൽ ആടുകളെയും ഒട്ടകത്തെയും മേയ്ച്ച് താമസിക്കുന്നവർ എന്നിവർക്കാണ് ഭക്ഷണകിറ്റ് വിതരണം ചെയ്തത്.
അബ്ദലി, ജഹ്റ, കബ്ദ്, ജലീബ്, ഖൈത്താൻ, റിഗ്ഗ തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം നടന്നു.ഭാരവാഹികളായ അൻവർ, അൻസാരി, ബൈജു കോശി, ഷെമീർ, അജ്മൽ, അരുൺ ശിവൻകുട്ടി, ഹുസൈൻ, ലുബൈന, ഹസീന, അഹമ്മദ് ഷാ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.