കുവൈത്ത്​ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ബി. അബ്​ദുൽ റസാഖ്​ അനുസ്​മരണം

പി.ബി. അബ്​ദുറസാഖ്​ അനുസ്​മരണം സംഘടിപ്പിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുൻ മഞ്ചേശ്വരം എം.എൽ.എയും മുസ്​ലിം ലീഗ് നേതാവുമായ പി.ബി. അബ്​ദുൽ റസാഖ്​ അനുസ്മരണം സംഘടിപ്പിച്ചു. സൂം ആപ്ലിക്കേഷൻ വഴി നടത്തിയ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ്​ ബഷീർ മുന്നിപ്പാടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്​ഘാടനം ചെയ്‌‌തു. ദുബൈ കെ.എം.സി.സി ലീഡർ അൻവർ നഹ, പി.ബി. അബ്​ദുറസാഖി​െൻറ മകൻ പി.ബി. ഷഫീഖ് എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി എ.കെ.എം. അഷ്‌റഫ് അനുസ്മരണ പ്രഭാഷണം നടത്തി.

കുവൈത്ത്​ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്​ദുൽ റസാഖ് വാളൂർ, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി റസാഖ് അയ്യൂർ, മറ്റു നേതാക്കളായ കെ.ടി.പി. അബ്​ദുറഹ്​മാൻ, ബഷീർ ബാത്ത, സുബൈർ, ഡോ. ഇസ്മായിൽ, മുനീർ ബെരികെ, ഇക്ബാൽ മാവിലാടം, അബ്​ദു കടവത്ത്, ഗഫൂർ വയനാട്, കബീർ തളങ്കര തുടങ്ങിയവർ സംസാരിച്ചു. ഇൻതിയാസി​െൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌ദീൻ ബയാർ സ്വാഗതവും റിയാസ് അയ്യൂർ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.