കുവൈത്ത് സിറ്റി: പണ്ഡിതനും രാഷ്ട്രീയ സാമൂഹിക നേതാവുമായ അബ്ദുൽ നാസർ മഅ്ദനിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. മഅ്ദനിയുടെ ആരോഗ്യ സ്ഥിതി ആശങ്കജനകമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. നിരവധി രോഗങ്ങൾ അലട്ടുന്ന മഅ്ദനിക്ക് നിലവിൽ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്നാണ് വിവരം. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. കടുത്ത പ്രമേഹവും വൃക്ക സംബന്ധമായ ബുദ്ധിമുട്ടുകളും ഉള്ളതുകൊണ്ട് സർജറിക്ക് വിധേയമാകണമെങ്കിൽ വിവിധ മേഖലകളിലുള്ള ഉന്നത മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണം അനിവാര്യമാണ്.
ബംഗളൂരുവിൽ ഇതിന് അനുകൂല സാഹചര്യമല്ല. സുരക്ഷാ വിഷയങ്ങൾ ഉയർത്തി ചികിത്സ നിഷേധിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ അവസ്ഥയിൽ മാനുഷിക പരിഗണനകൾ അടിസ്ഥാനമാക്കി ബംഗളൂരുവിനു പുറത്തുവരാനുള്ള ജാമ്യവും അനുകൂല സാഹചര്യങ്ങളും ഒരുങ്ങേണ്ടതുണ്ട്. അതിനാൽ വിഷയത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പി.സി.എഫ് കുവൈത്ത് ആവശ്യപ്പെട്ടു. റഹിം അരിക്കാടി, ഹുമയൂൺ അറക്കൽ, ഇഖ്ബാൽ മദീന, സിദ്ദീഖ് പൊന്നാനി, സലിം താനൂർ, ഫസലുദ്ദീൻ പുനലൂർ, മുർഷിദ് മൗലവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.