കുവൈത്ത് സിറ്റി: ആഗസ്റ്റ് തുടക്കം മുതൽ കുവൈത്തിലേക്ക് കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പി.സി.ആർ പരിശോധന നടത്താൻ വിവിധ രാജ്യങ്ങളിലെ അംഗീകൃത മെഡിക്കൽ സെൻററുകളെ ചുമതലപ്പെടുത്തി. ഇന്ത്യയിൽ ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെൻറര്‍ അസോസിയേഷന്‍ (ഗാംക) അംഗീകൃത മെഡിക്കൽ സെൻററുകൾ നടത്തുന്ന പരിശോധന കുവൈത്ത് അംഗീകരിക്കും. 3500 രൂപയോളം പി.സി.ആർ പരിശോധനക്ക് വിവിധ കേന്ദ്രങ്ങളിൽ ഇൗടാക്കുന്നതായാണ് വിവരം.
ഇബ്നുസീന മെഡിക്കൽ സെൻറർ മഞ്ചേരി (ഫോൺ: 0483 2766024), അൽ മദീന മെഡിക്കൽ സെൻറർ മഞ്ചേരി (ഫോൺ: 0493 2768019), മിറാജ് മെഡിക്കൽ സെൻറർ മഞ്ചേരി (ഫോൺ: 0493 2768785), അൽ സലാമ ഡയഗ്നോസ്റ്റിക് സെൻറർ തിരൂർ (0494 2586998, 2586456), ന്യൂവെൽ ഡയഗ്നോസ്റ്റിക്സ് തിരൂർ (ഫോൺ: 0494 3255553), ഡോ. നഹ്താനീസ് ഡയഗ്നോസ്റ്റിക് ക്ലിനിക്ക് തിരുവനന്തപുരം (ഫോൺ: 0471 2550122), അൽ ഷഫ ഡയഗ്നോസ്റ്റിക് സെൻറർ തിരുവനന്തപുരം (ഫോൺ: 0471 2502642, 2502112), ഹെൽത് കെയർ ഡയഗ്നോസ്റ്റിക് സെൻറർ തിരുവനന്തപുരം (ഫോൺ: 0471 2455380), ഡോ. കുഞ്ഞാലൂസ് നഴ്സിങ് ഹോം കൊച്ചി (ഫോൺ: 0484 2368429, 91 9847000766), ഗുൽഷൻ മെഡികെയർ കൊച്ചി (ഫോൺ: 0484 4051454), ഡെൽമൺ ക്ലിനിക്ക് ആൻഡ് ഡയഗ്നോസ്റ്റിക് സെൻറർ കൊച്ചിൻ (ഫോൺ: 0484 2358999, 4029777) എന്നിവയാണ് കേരളത്തിലെ ഗാംഗ അംഗീകൃത മെഡിക്കൽ സെൻററുകൾ.
എന്നാൽ, ഇവയിൽ ചിലത് കോവിഡ് പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ചില കേന്ദ്രങ്ങളിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് പ്രതികരണമില്ല. യാത്രക്ക് മൂന്ന് ദിവസം മുമ്പാണ് പരിശോധന നടത്തേണ്ടത്. അപ്പോഴേക്ക് മിക്കവാറും കേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ. പരിശോധന നടത്തിയതിെൻറ പിറ്റേ ദിവസമാണ് ഫലം ലഭിക്കുകയെന്നും
പി.സി.ആർ പരിശോധന ഫലം എംബസി അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നും മെഡിക്കൽ സെൻറർ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, പരിശോധന റിപ്പോർട്ട് അറബിയിലേക്ക് തർജ്ജമ ചെയ്യേണ്ടതുണ്ട്. ഇതിന് സമീപത്തെ അറബി തർജ്ജമ സൗകര്യമുള്ള ടൈപ്പിങ് സെൻററുകളിൽ സമീപിച്ചാൽ മതിയാവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.