പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

പി.സി.ആർ പരിശോധന: സാധുത 72 മണിക്കൂർ ആക്കി ചുരുക്കി

കുവൈത്ത്​ സിറ്റി: വിദേശ രാജ്യങ്ങളിൽനിന്ന്​ കുവൈത്തിൽ വരുന്നവരുടെ പി.സി.ആർ പരിശോധന ഫലത്തി​െൻറ സാധുത 72 മണിക്കൂർ ആക്കി ചുരുക്കി. യാത്രയുടെ 96 മണിക്കൂർ മുമ്പ്​ സമയ പരിധിയിൽ പി.സി.ആർ പരിശോധന നടത്തണമെന്നതാണ്​ 72 മണിക്കൂർ ആക്കി ചുരുക്കിയത്​. ജനുവരി 17 മുതൽ ഇതിന്​ പ്രാബല്യമുണ്ടാവും. തിങ്കളാഴ്​ച പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹി​െൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​.

കുവൈത്തിലേക്ക്​ വരുന്നവർക്ക്​ വിമാനത്താവളത്തിലും ക്വാറൻറീൻ സമയത്തും നടത്തുന്ന പി.സി.ആർ പരിശോധനയുടെ ഫീസ്​ ജനുവരി 17 മുതൽ വിമാനക്കമ്പനികളിൽനിന്ന്​ ഇൗടാക്കും. സ്വാഭാവികമായി വിമാനക്കമ്പനികൾ ഇത്​ യാത്രക്കാരിൽനിന്ന്​ ടിക്കറ്റ്​ നിരക്കിനൊപ്പം ഇൗടാക്കും. യാത്രക്കാർക്ക്​ അധിക സാമ്പത്തിക ഭാരം വരുന്ന തീരുമാനമാണിത്​. ജനുവരി 17 മുതൽ കുവൈത്തിലേക്ക്​ഗാർഹികത്തൊഴിലാളികളുടെ തിരിച്ചുവരവ്​ ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.