കുവൈത്ത് സിറ്റി: ക്വാറൻറീൻ വ്യവസ്ഥകളിൽ കുവൈത്ത് മന്ത്രിസഭ ഇളവ് അനുവദിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ച് രോഗമുക്തി നേടി 90 ദിവസം കഴിയാത്തവർക്കും കുവൈത്തിൽ എത്തുേമ്പാൾ ക്വാറൻറീൻ ആവശ്യമില്ല.
പകരം രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പുള്ള പി.സി.ആർ പരിശോധന ഫലം മാത്രം മതിയാകും. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്.
കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഇപ്പോൾ വിദേശികൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കില്ല. പ്രവേശനം ആരംഭിക്കുന്ന ഘട്ടത്തിൽ ചിലർക്ക് ഉപകാരപ്പെടും. ഇന്ത്യയിൽ അടക്കം വിതരണം ചെയ്യുന്ന വാക്സിനുകൾ കുവൈത്ത് അംഗീകരിച്ച പട്ടികയിൽപെടുന്നില്ല എന്നതാണ് പ്രതിസന്ധി.
ഒാക്സ്ഫഡ് സർവകലാശാലതന്നെ വികസിപ്പിച്ച കോവിഷീൽഡ് വാക്സിന് കുവൈത്തിെൻറ അംഗീകാരം ലഭ്യമാക്കാൻ ഉന്നതതലത്തിൽ ഇടപെടൽ വേണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു. പ്രവാസികൾക്ക് നാട്ടിലെ വാക്സിൻ വിതരണത്തിൽ മുൻഗണന ലഭിക്കണമെന്നും ഇതോടൊപ്പം ആവശ്യമുയരുന്നു.
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏർപ്പെടുത്തുന്ന വിദേശയാത്ര വിലക്കിൽ ആരോഗ്യകാരണങ്ങൾ കൊണ്ട് കുത്തിവെപ്പ് സ്വീകരിക്കാൻ കഴിയാത്തവർക്ക് ഇളവ് നൽകും. ഇതുസംബന്ധിച്ച ആരോഗ്യ മന്ത്രാലയത്തിെൻറ സർട്ടിഫിക്കറ്റ് കൈവശമുണ്ടാകണം.
ആരോഗ്യമന്ത്രാലയത്തിെൻറ സർട്ടിഫിക്കറ്റ് കൈവശമുള്ള ഗർഭിണികൾക്കും യാത്രവിലക്ക് ബാധകമാകില്ല. ഇൗ രണ്ട് വിഭാഗങ്ങൾക്ക് നിലവിൽ വാക്സിൻ നൽകുന്നില്ല. ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പഠിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.