കുവൈത്ത് സിറ്റി: കുവൈത്തിൽ റസ്റ്റാറൻറുകളിലും കഫെകളിലും ഇരുന്ന് കഴിക്കാനുള്ള അനുമതി ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. പുലർച്ച അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് ഇരുന്ന് കഴിക്കാൻ അനുമതിയുള്ളത്.
രാത്രി എട്ടിന് ശേഷം ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. തിരക്ക് കുറക്കാൻ ഉപഭോക്താക്കൾ മുൻകൂർ അപ്പോയ്ൻറ്മെൻറ് വഴി ടേബിളുകൾ ബുക്ക് ചെയ്യണം, പേപ്പര്‍ കറന്‍സികളുടെ ഉപയോഗം പരമാവധി കുറച്ച് ഇലക്ട്രോണിക് പേയ്മെൻറ് രീതികള്‍ ഉപയോഗിക്കുക, ജോലിക്ക് പോകുന്നതിന് മുമ്പും ജോലി സ്ഥലത്തും തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം, ഓരോ ഉപഭോക്താവിനേയും താപനില പരിശോധിച്ച ശേഷം മാത്രമേ അകത്ത് പ്രവേശിപ്പിക്കാവൂ, ഇരിപ്പിടങ്ങൾ തമ്മിൽ ചുരുങ്ങിയത് രണ്ട് മീറ്ററെങ്കിലും അകലം ഉണ്ടാകണം, മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുത്, സ്ഥാപനത്തിലെ സാമഗ്രികൾ ഇടക്കിടെ അണുമുക്തമാക്കണം തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.