കുവൈത്ത് സിറ്റി: രാജ്യത്ത് സ്ഥാപിക്കപ്പെട്ട കമ്പനികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 22 ശതമാനത്തിെൻറ വർധന. 2017 ആദ്യപാദത്തെ കണക്കുകൾ തൊട്ടുമുമ്പത്തെ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്ത റിപ്പോർട്ടാണ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ടത്. 2017 ആദ്യ മൂന്നു മാസം മാത്രം വാണിജ്യ മന്ത്രാലയം 3,493 കമേഴ്സ്യൽ ലൈസൻസ് വിതരണം ചെയ്തു. വ്യക്തിഗത സ്ഥാപനങ്ങൾ, പാർട്ട്ണർഷിപ്, കമ്പനികൾ എന്നിവയുടെെയല്ലാം ചേർത്താണിത്.
പാർട്ട്ണർഷിപ് ഫേമുകൾക്ക് 2,003 ലൈസൻസുകളാണ് നൽകിയത്. കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 29.8 ശതമാനം വർധന. സംരംഭക രംഗത്തേക്ക് ആളുകളെ ഇറക്കുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ഫലം കാണുന്നുവെന്നാണ് കണക്കുകൾ വ്യക്തമാവുന്നത്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
സ്വകാര്യകമ്പനികൾക്ക് ഏഴു ദിവസത്തിനകം ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈത്തിനെ മേഖലയിലെ ട്രേഡ് ഹബ്ബാക്കി മാറ്റാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്ന വിധത്തിൽ വ്യാപാര നിയമങ്ങളിൽ ആവശ്യമായ മാറ്റം വരുത്തും. രാജ്യത്ത് കമ്പനികളുടെ ലൈസൻസ് പുതുക്കൽ വൈകാതെ ഒാൺലൈൻ വഴിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം അതിവേഗം പൂർത്തീകരിച്ചുവരുകയാണ്.
ഏതാനും മാസങ്ങൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാവുമെന്നാണ് റിപ്പോർട്ട്. ജോയൻറ് കമ്പനികൾ, നോൺ പ്രോഫിറ്റ് കമ്പനികൾ എന്നിവയുടെ ലൈസൻസാണ് ആദ്യഘട്ടത്തിൽ വെബ് വഴി പുതുക്കാൻ കഴിയുക. ഒരിക്കൽ സിസ്റ്റത്തിൽ രേഖപ്പെട്ടുകഴിഞ്ഞാൽ പുതുക്കൽ എളുപ്പമാക്കുന്നതാണ് പുതിയ നടപടി. ഓൺലൈൻ സംവിധാനം നടപ്പാക്കുന്നതോടെ സമയലാഭവും ഓഫിസുകളിലെ അനാവശ്യ തിരക്കും ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, അത്യാവശ്യ രേഖകൾ വല്ലതും ഹാജരാക്കേണ്ടിവന്നാൽ ഓഫിസിൽ നേരിട്ടു ഹാജരാകണം. മറ്റുതരം കമ്പനികളുടേതും ക്രമേണ ഒാൺലൈനിലേക്ക് മാറും. ഓൺലൈൻ വഴി ഫീസും മറ്റും അടയ്ക്കുന്നതിന് കെ-നെറ്റ് വഴിയാണ് സംവിധാനം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.