കുവൈത്ത് സിറ്റി: കുവൈത്തുൾപ്പെടെ വിദേശ രാജ്യങ്ങളിൽ സ്പോൺസർമാരിൽനിന്നും മറ്റും അനുഭവപ്പെടുന്ന മോശം പെരുമാറ്റം സംബന്ധിച്ച് തങ്ങളുടെ സർക്കാറിനെ അറിയിക്കാൻ ഫിലിപ്പീനികൾക്ക് മൊബൈൽ ആപ്. കുവൈത്തിൽ തൊഴിലാളികൾക്കുണ്ടായ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫിലിപ്പീൻസ് സർക്കാർ പ്രത്യേക സംവിധാനമൊരുക്കിയത്.
ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി കേർയാകോ ലാജോൻസാദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫിലിപ്പീൻസ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ, ഇതുപോലുള്ള അനിഷ്ട സംഭവങ്ങൾ മറ്റു രാജ്യങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ ആ രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്നതിനും വിലക്കേർപ്പെടുത്തുമെന്ന് ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് പറഞ്ഞു. എന്നാൽ, ഫിലിപ്പീൻസും കുവൈത്തും തമ്മിൽ ഏറ്റവും അവസാനമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് മനിലയിലെ കുവൈത്തിെൻറ അംബാസഡർ മുസാഇദ് അൽ ദുവൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.