കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിനേർപ്പെടുത്തിയ വിലക്ക് ഫിലിപ്പീൻസ് ഭാഗികമായി പിൻവലിച്ചേക്കും. ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളിയുടെ ഘാതകർക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് റിക്രൂട്ട്മെൻറ് ഭാഗികമായി പുനരാരംഭിക്കുന്ന കാര്യം ഫിലിപ്പീൻസ് പരിഗണിക്കുന്നത്. ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ആണ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഫിലിപ്പീൻസിൽനിന്നുള്ള ഗാർഹികത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് കുവൈത്തിെൻറ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പു ലഭിക്കുന്നതുവരെ വിലക്ക് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചില ധാരണകൾ രൂപപ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങൾ ശുഭകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിദഗ്ധ തൊഴിലാളികളെ മാത്രം കുവൈത്തിലേക്ക് അയക്കുന്ന തരത്തിൽ റിക്രൂട്ട്മെൻറ് വിലക്കിൽ ഇളവുനൽകണമെന്ന നിർദേശം പ്രസിഡൻറിെൻറ പരിഗണയിലാണെന്നും ലേബർ സെക്രട്ടറി പറഞ്ഞു. അതിനിടെ, കുവൈത്ത് താമസകാര്യ വകുപ്പ് മേധാവി മേജർ ജനറൽ തലാൽ അൽ മഅ്റഫി കുവൈത്തിലെ ഫിലിപ്പീൻസ് എംബസി അധികൃതരുമായി ചർച്ച നടത്തി. റിക്രൂട്ട്മെൻറ് പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. ഫിലിപ്പീൻസ് സ്ഥാനപതി, ഡെപ്യൂട്ടി ലേബർ മിനിസ്റ്റർ, കോൺസൽ ജനറൽ എന്നിവരാണ് ഫിലിപ്പീൻസ് എംബസിയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.