കുവൈത്ത് സിറ്റി: ഫിലിപ്പീനി ഗാർഹികത്തൊഴിലാളി കുവൈത്തിൽ കൊല്ലപ്പെട്ടതിനെ തുടർ ന്നുണ്ടായ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും ഉന്നതതല യോഗം നടത്തി. കു വൈത്തിലെത്തിയ ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ സാമ്പത്തിക കാര്യ മ ന്ത്രി മർയം അഖീലുമായി കൂടിക്കാഴ്ച നടത്തി. കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭിക്കാതെ കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് ഫിലിപ്പീൻസ് ലേബർ സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.
വിലക്ക് നീക്കാൻ രണ്ട് കാര്യങ്ങളാണ് ഫിലിപ്പീൻസ് പ്രധാനമായി ആവശ്യപ്പെടുന്നത്. കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭിക്കണം എന്നും ഫിലിപ്പീൻസ് പ്രസിഡൻറ് നിർദേശിക്കുന്ന വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തി തൊഴിൽ കരാറിൽ ഒപ്പിടണമെന്നുമാണ് ആവശ്യം. കേസ് കോടതിയിലാണെന്നും നീതിപൂർവകമായ വിചാരണ ഉറപ്പുനൽകുന്നതായും കുവൈത്ത് മന്ത്രി പ്രതികരിച്ചു. തൊഴിലാളിക്ക് നേരെയുണ്ടായ അക്രമത്തെ കുവൈത്തും രാജ്യത്തെ ജനങ്ങളും അംഗീകരിക്കുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമാണ്. കഴിഞ്ഞ മാസവും 10000 ഫിലിപ്പീനി തൊഴിലാളികൾ കുവൈത്തിലെത്തി.
കുവൈത്തിലെ ഫിലിപ്പീനി സമൂഹം സന്തോഷത്തിലും സംതൃപ്തിയിലുമാണ് കഴിയുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉൗഷ്മള ബന്ധം തുടരുമെന്നും മർയം അഖീൽ പറഞ്ഞു. തൊഴിലാളി റിക്രൂട്ട്മെൻറിന് കൃത്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങൾ വേണമെന്ന കാര്യത്തിൽ രണ്ട് രാജ്യങ്ങൾക്കും ഒരേ നിലപാടാണെന്ന് കുവൈത്ത് കോൺസുലർ കാര്യ ഉപവിദേശകാര്യ മന്ത്രി സാമി അൽ ഹമദ് പറഞ്ഞു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ധാരണയിലെത്തും. രണ്ട് ദിവസമായി നടന്ന ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.