കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ ഫോക്കോ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അഹ്മദി ഐസ്മാഷ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ടൂർണമെന്റിൽ ലോവർ, ഹയർ, അഡ്വാൻസ്, സീനിയർ, മിക്സഡ് വിഭാഗങ്ങളിലായി നിരവധി ടീമുകൾ മത്സരിച്ചു. ടൂർണമെന്റ് ഫോക്കസ് സി.ഇ.ഒ ഫിറോസ് മരക്കാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യത്തിനും കായിക ക്ഷമതക്കും പ്രഥമ പരിഗണന നൽകണമെന്നും ഇത്തരം മത്സരങ്ങളുടെ ലക്ഷ്യം അതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഒ.ഒ റമീസ് നാസർ അധ്യക്ഷത വഹിച്ചു. ഫിനാൻസ് മാനേജർ നാഫി ഗസ്സാലി, മുദസ്സിർ, അബ്ദുറഹ്മാൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ഫെതർ ഷട്ടിൽ മിക്സഡ് പ്രോ വിഭാഗത്തിൽ ഖ്വാസി മുഹമ്മദ്, നേഹ ടീം വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.