പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്‍റെ പരമോന്നത ബഹുമതി

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച്‌ കുവൈത്ത്. മോദിയുടെ രണ്ടുദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ ഞായറാഴ്ച ബയാന്‍ പാലസില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ 'മുബാറക് അല്‍ കബീര്‍ നെക്ലേസ്'സമ്മാനിച്ചത്.

ശനിയാഴ്ച കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച ബയാൻ പാലസിൽ ഔദ്യോഗിക സ്വീകരണവും നൽകി. തുടർന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി മോദി കൂടികാഴ്ച നടത്തി. ഇതിനിടെയാണ് അമീർ 'മുബാറക് അല്‍ കബീര്‍ നെക്ലേസ്' നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.


ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് മോദി നടത്തിയ ശ്രമങ്ങളെ ആദരിച്ചാണ് ബഹുമതി

Tags:    
News Summary - PM Narendra Modi receives Kuwait's highest honour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.