കുവൈത്ത് സിറ്റി: പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശി ഷാജി വട്ടപ്പറമ്പിൽ (53) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കുവൈത്തിൽ 22 വർഷമായി പ്രവാസിയായ ഷാജി നിലവിൽ യുനൈറ്റഡ് അലുമിനിയം മെറ്റൽ കോട്ടിങ് കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്യുകയായിരുന്നു.
പിതാവ്: ആർ.വി. കുഞ്ഞിമോൻ. മാതാവ്: സുഹറ. ഭാര്യ: ഷാഹിന. സഹോദരങ്ങൾ: നവാസ് (ഖത്തർ), ഫൗസിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവൃത്തികൾ കെ.കെ.എം.എ, പി.സി. ഡബ്ല്യു.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.