കുവൈത്ത് സിറ്റി: പ്രവാസി പുനരധിവാസ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലെ പ്രവാസലോകത്തെ അസ്ഥിരത കണക്കിലെടുത്ത് സംസ്ഥാന സർക്കാർ/പ്രവാസി വകുപ്പ് അധികാരികൾ കാര്യക്ഷമമായ രീതിയിൽ പ്രവാസി പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യണം. തിരിച്ചെത്തുന്ന മാനവ വിഭവത്തെ അർഥവത്തായി ഉപയോഗപ്പെടുത്തണം. പ്രവാസി സംരംഭങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ രാഷ്രീയം നോക്കാതെ നടപടിയെടുക്കണം. നോക്കുകൂലി രാഷ്ട്രീയത്തിെൻറ പ്രധാന ഇരകൾ പ്രവാസികളാണ്.
മനുഷ്യക്കടത്ത് നടത്തുന്നവർ സ്വൈരവിഹാരം നടത്തുന്നത് അധികൃതരുടെ പിടിപ്പുകേടുകൊണ്ടാണ്. പിടിക്കപ്പെട്ടാലും ജാമ്യത്തിലിറങ്ങി അതേ ചൂഷണം ആവർത്തിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഭവന പദ്ധതിയിൽ തുച്ഛ വരുമാനക്കാരായ ഗാർഹിക തൊഴിലാളികളെ പ്രവാസി എന്നതുകൊണ്ട് മാത്രം ഉൾപ്പെടുത്താത്തത് അനീതിയാണ്. സർക്കാറിെൻറയും പ്രവാസികാര്യ വകുപ്പിെൻറയും പിന്തുണയോടെ 14 ജില്ലയിലും പുനരധിവാസ ചെറുകിട പദ്ധതികൾ ആവിഷ്കരിക്കാൻ ജി.കെ.പി.എ പ്രാപ്തരാണ് എന്നും ഭാരവാഹികൾ അവകാശപ്പെട്ടു. കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് പ്രേംസൺ കായംകുളം, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ലെനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.