കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിൽ 333 പോയന്റ് നേടി കുവൈത്ത് സിറ്റി ജേതാക്കളായി. 255 പോയന്റുമായി ഫഹാഹീൽ രണ്ടാം സ്ഥാനവും 240 പോയന്റുമായി ഫർവാനിയ മൂന്നാം സ്ഥാനവും നേടി.
കലാപ്രതിഭയായി മുഹമ്മദ് ഫായിസിനെയും (ജലീബ്), സർഗപ്രതിഭയായി ഫാത്തിമ ഹാഷിമിനെയും (കുവൈത്ത്സിറ്റി) തെരഞ്ഞെടുത്തു. ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ-കവിതാരചന, മാഗസിൻ ഡിസൈനിങ് തുടങ്ങിയ 67 ഇന മത്സരങ്ങളിൽ കുവൈത്തിലെ അഞ്ചു സോണുകളിൽനിന്നായി മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.
യൂനിറ്റ്, സെക്ടർ മത്സരങ്ങൾക്കുശേഷം സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
മുഹമ്മദ് ഷാഫി ലുലു, മുഹമ്മദലി മാംഗോ, മുഹമ്മദ് സിറാജ് ലാൻഡ്മാർക്ക്, അബ്ദുൽ നാസർ സന അൽയെമൻ, അബ്ദുൽ സത്താർ ക്ലാസിക്, സമീർ മുസ്ലിയാർ, ഹാരിസ് പുറത്തീൽ, നവാഫ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.