ഫർവാനിയ: രാഷ്ട്രീയ സാമുദായിക പ്രാദേശിക വ്യത്യാസങ്ങൾക്കതീതമായി എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 180 ദിവസത്തെ പ്രവർത്തന ഫലമായി എട്ട് രാജ്യങ്ങളിലായി നിലവിൽ 12,500 അംഗങ്ങളുണ്ട്. യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, മാലിദ്വീപ്, കേരളം എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ നടക്കുകയും കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ്രവാസികളുടെ കേരള ചാപ്ടറും കണ്ണൂർ ജില്ലാ ഘടകവും സ്ഥാപിതമായി. തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ മേയ് അവസാനത്തോടെ മുൻ പ്രവാസി കമ്മിറ്റികൾ രൂപവത്കരിക്കുമെന്നും സംഘാടകർ പറഞ്ഞു.
പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്യുക, സംരംഭങ്ങൾ തുടങ്ങുന്നവർക്ക് നിർദേശങ്ങളും പ്രോജക്ടുകളും നൽകുക, അംഗങ്ങളുടെ സംരംഭങ്ങളിൽ വിജയം ഉറപ്പിക്കുക, സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്താൻ അറിവ് പകരുക, പുതിയ പ്രവാസികളെ നാട്ടിൽനിന്നും വരുന്നതുമുതൽ കൂടെ നിർത്തി അപരിചിതത്വം, ചൂഷണം, അബദ്ധങ്ങൾ എന്നിവയിൽനിന്നും സംരക്ഷിക്കുക എന്നിവയാണു മുഖ്യ ലക്ഷ്യങ്ങളെന്ന് കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് മുബാറക് കാമ്പ്രത്ത്, സെക്രട്ടറി റെജി ചിറയത്ത്, വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ വാതുക്കാടൻ, ട്രഷറർ അനിൽ ആനാട്, ഓഫിസ് സെക്രട്ടറി സൂസൻ മാത്യു, ജോയൻറ് ട്രഷറർ റോസ് മേരി, ഏരിയ കോഒാഡിനേറ്റർമാരായ റഫീഖ് ഒളവറ, ശിവദാസൻ മംഗഫ്, ഷിനു മറ്റത്തിൽ എന്നിവർ ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഒാഡിറ്റോറിയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.