കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂളുകൾ തുറന്ന് നേരിട്ടുള്ള അധ്യയനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും യോഗം ചേർന്നു.
വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളുകൾ, സർവകലാശാലകൾ എന്നിവയിൽ നടപ്പാക്കേണ്ട മുൻകരുതലുകളും സന്നാഹങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളും ചർച്ച ചെയ്തു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വിശദീകരിച്ചു.കൂടുതൽ വിശദമായ പഠനത്തിനായി അടുത്തയാഴ്ച വീണ്ടും യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ നിലവിലുള്ള സാഹചര്യത്തിൽ വിലയിരുത്തി മാത്രമേ എന്ന് സ്കൂൾ തുറക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ വിദഗ്ധരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തും. മതിയായ സുരക്ഷാ മുന്നൊരുക്കങ്ങളോടെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ അധ്യയനം ആരംഭിക്കൂവെന്ന് അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.