കുവൈത്ത് സിറ്റി: ഈജിപ്ത് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ കുവൈത്തിൽ വോട്ട് രേഖപ്പെടുത്തി പ്രവാസികൾ. കുവൈത്തിലെ ഈജിപ്ത് എംബസിയുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടപടികൾ. തെരഞ്ഞെടുപ്പിനായി 121 രാജ്യങ്ങളിലെ എംബസികളിലും കോൺസുലേറ്റുകളിലും 137 ഇലക്ടറൽ സെന്ററുകൾ ഈജിപ്ത് സജ്ജീകരിച്ചിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായാണ് പ്രവാസികൾക്ക് വോട്ടെടുപ്പ് നടക്കുന്നത്. വിദേശത്തുള്ള ഏതു പൗരനും കൃത്യമായ രേഖകളുടെ പിൻബലത്തിൽ ഈ ദിവസങ്ങളിൽ വോട്ട് രേഖപ്പെടുത്താം.
ഈജിപ്തിലുള്ളവർ ഡിസംബർ 10, 11, 12 തീയതികളിൽ വോട്ട് രേഖപ്പെടുത്തും. ഡിസംബർ 18ന് ഫലം പ്രഖ്യാപിക്കും. വീണ്ടും വോട്ടെടുപ്പ് ആവശ്യമാണെങ്കിൽ വിദേശത്തുള്ള ഈജിപ്തുകാർ ജനുവരി അഞ്ച്, ആറ്, എഴ് തീയതികളിലും രാജ്യത്തുള്ളവർ ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിലും വോട്ടു ചെയ്യും. ജനുവരി 16ന് ഫലം പ്രഖ്യാപിക്കും.
കുവൈത്ത് അധികൃതരുടെ സഹകരണത്താൽ തെരഞ്ഞെടുപ്പ് നടപടികൾ സുഗമമായി പുരോഗമിക്കുന്നതായി ഈജിപ്ത് അംബാസഡർ ഷാൽഔട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.