കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) ഓഫിസ് സന്ദർശിച്ചു. സന്ദർശന വേളയിൽ നസഹയുടെ ഇടക്കാല റിപ്പോർട്ടിന്റെ പകർപ്പ് ചെയർമാൻ അബ്ദുൽ അസീസ് അൽ ഇബ്രാഹിം പ്രധാനമന്ത്രിക്ക് കൈമാറി.
അഴിമതി വിരുദ്ധ അതോറിറ്റി സ്ഥാപനം സംബന്ധിച്ച 2016 ലെ 2ാം നമ്പർ നിയമപ്രകാരമുള്ള സാമ്പത്തിക രേഖകളും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. അഴിമതിക്കെതിരെ പോരാടുന്നതിലും രാജ്യത്തിന്റെ ഫണ്ടുകൾ സംരക്ഷിക്കുന്നതിലും എല്ലാവർക്കും നിയമം ബാധകമാക്കുന്നതിലും നസഹയുടെ സുപ്രധാന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.