കുവൈത്ത് സിറ്റി: റസിഡൻഷ്യൽ ഏരിയകളിൽനിന്ന് സ്വകാര്യ വിദ്യാലയങ്ങൾ മാറ്റുന്നു. ഇതിനായുള്ള നിർദേശത്തിന് കുവൈത്ത് മുനിസിപ്പല്‍ അധികൃതര്‍ അംഗീകാരം നല്കി. വിദ്യാലയങ്ങൾ മാറ്റി സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷത്തെ സമയമാണ് നല്‍കുക. ഈ കാലയളവില്‍ പാർപ്പിട മേഖലകളിൽനിന്നും സ്കൂളുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. ജഹ്റ, ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല തുടങ്ങിയ പ്രദേശങ്ങളില്‍ സ്കൂളുകൾക്കായി നേരത്തെ സർക്കാർ സൈറ്റുകൾ അനുവദിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങള്‍ റസിഡൻഷ്യൽ ഏരിയകളിൽനിന്ന് മാറ്റേണ്ടിവരും. മലയാളി മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകൾ അടക്കം നിരവധി സ്കൂളുകൾ നിലവിൽ റസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.