കുവൈത്ത് സിറ്റി: രാജ്യത്ത് 80 പ്രഫഷനുകളിൽ വിദേശികൾക്ക് യോഗ്യത പരീക്ഷ നടപ്പാക്കു ം. ഒാരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലു വർഷം കൊണ്ട് 80 പ്രഷഷനിൽ എത്തിക്കുകയാ ണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മർയം അഖീൽ പറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലാളികളും കഴിവ് തെളിയിക്കേണ്ടിവരും. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിൽ വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനിൽ അടിച്ചുനൽകില്ല. നിലവാരമുള്ള തൊഴിൽശക്തിയെ മാത്രം നിലനിർത്തുകയെന്ന നയത്തിെൻറ ഭാഗമായാണ് ഇത്തരമൊരു നീക്കം.
വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്കരണത്തിെൻറ ലക്ഷ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏതൊക്കെ തസ്തികയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുകയെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. സ്വകാര്യ മേഖലയിലെ അക്കൗണ്ടൻറ് അടക്കം പ്രഫഷനൽ തസ്തികകളിൽ വരുംവർഷങ്ങളിൽ തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണത്തിെൻറ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക. എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതി പത്രം വേണമെന്ന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ചും പ്രത്യേക പരീക്ഷ നടത്തിയുമാണ് അവർ എൻ.ഒ.സി നൽകുന്നത്. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുേമ്പാൾ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.