കുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധനം ലംഘിച്ച് സർവിസ് നടത്തിയതിന് 180 ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു. പ്രധാന ഹൈവേകളിൽ പ്രവേശിച്ചതിനും നിബന്ധനകൾ ലംഘിച്ചതിനുമാണ് ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തത്. വീടുകളിലേക്കും മറ്റും സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ ഹൈവേകളിലും റിങ് റോഡുകളിലും പ്രവേശിക്കുന്നതിന് ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു. തീരുമാനം നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള വാഹന പരിശോധനയിലാണ് 180 ബൈക്കുകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. വിലക്കുള്ള റോഡുകളിൽ പ്രവേശിച്ചവക്ക് പുറമെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പൂർത്തിയാകാത്ത വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തിയുള്ള ഗതാഗത വകുപ്പിെൻറ ഉത്തരവ് കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രാബല്യത്തിലായത്. രാജ്യത്തെ ആറ് പ്രധാന റിങ് റോഡുകളിലും ആറ് അതിവേഗ പാതകളിലും ശൈഖ് ജാബിർ കടൽപാലത്തിലുമാണ് ഡെലിവറി ബൈക്കുകൾക്ക് വിലക്കുള്ളത്. ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്കുപിന്നിൽ റിഫ്ലക്ടിവ് ലൈറ്റ് സ്ട്രിപ്പുകളും ആക്സസറി ബോക്സിൽ ഹസാഡ് ലൈറ്റുകളും സഥാപിക്കലും നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.