കുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായി എത്തുന്ന വിദേശികള്‍ക്കും റസിഡന്‍സ് പെർമിറ്റ് പുതുക്കുന്ന പ്രവാസികള്‍ക്കും മയക്കുമരുന്ന് രഹിത പരിശോധന നിര്‍ബന്ധമാക്കാന്‍ ആലോചന. ലഹരിമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത് സംബന്ധമായ നിർദേശം പുതിയ സര്‍ക്കാറിന്റെ മുൻഗണനകളിൽ ഉൾപ്പെടുമെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമമായ അൽ സെയാസ്സ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റുമായി ഏകോപിപ്പിച്ച് മയക്കുമരുന്ന് രഹിത പരിശോധന നടത്തുന്നതിന് കേന്ദ്രങ്ങൾ സ്ഥാപിക്കും. പുതുതായി രാജ്യത്ത് എത്തുന്നവർ റസിഡൻസ് പെർമിറ്റിനായി എടുക്കുന്ന മെഡിക്കൽ പരിശോധനക്കൊപ്പം ഈ ടെസ്റ്റും ചേർക്കും.
നേരത്തെ ഉള്ളവർ റെസിഡൻസി പുതുക്കലിനായി അപേക്ഷിക്കുമ്പോൾ പ്രത്യേക പരിശോധനക്ക് വിധേയനാക്കും. ഈ ഫലം കൂടി പരിശോധിച്ചാകും തുടർ നടപടികൾ. പരിശോധനയില്‍ പരാജയപ്പെടുന്ന പ്രവാസിയെ ഉടന്‍ നാട് കടത്തും. ഗവർണറേറ്റുകളിലെ റസിഡൻസ് അഫയേഴ്സ് ഡിപ്പാർട്മെന്റുകളുമായി പരിശോധന കേന്ദ്രങ്ങളെ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ലഹരിവസ്തുക്കളുടെ വില്പനയും കടത്തും തടയാൻ കുവൈത്ത് ശക്തമായ പരിശ്രമങ്ങള്‍ നടത്തിവരുകയാണ്. മയക്കുമരുന്ന് വില്പനക്കാര്ക്കെതിരെയും കടത്തുകാര്‍ക്കെതിരെയും കര്‍ശന നടപടിയാണ് കുവൈത്ത് സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.