കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ഇശാറ ഓൺലൈൻ മാഗസിന് പ്രഥമ ലക്കം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി. മനുഷ്യമനസ്സുകളിൽ കാലുഷ്യത്തിെൻറ മതിലുകൾ ഉയരുന്ന കാലത്ത് സർഗാത്മക ഇടപെടലുകൾ കരുത്താർജിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പ്രാർഥന നിര്‍വഹിച്ചു.
ഫഹാഹീല്‍ മേഖല പ്രസിഡൻറ് അമീൻ മുസ്ലിയാർ ചേകന്നൂർ അധ്യക്ഷത വഹിച്ചു.കെ.ഐ.സി കേന്ദ്ര പ്രസിഡൻറ് അബ്ദുല്‍ ഗഫൂർ ഫൈസി പൊന്മള, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ടി.ടി. ഷംസു (കെ.എം.സി.സി), എ.വി. മുസ്തഫ (കെ.കെ.എം.എ), ജ്യോതിഷ് ചെറിയാൻ (കല), വർഗീസ് പുതുകുളങ്ങര (ഒ.ഐ.സി.സി), ബാബു ഫ്രാൻസിസ് (ലോയേഴ്സ് ഫോറം), അബ്ദുൽ റസാഖ് (ബദർ അൽ സമ ഹോസ്പിറ്റൽ), ഇസ്മായിൽ ഹുദവി, ഇസ്മായിൽ വള്ളിയോത്ത്, ഹസൻ തഖ്വ, ആദിൽ, മിസ്ഹബ്, സാബിർ എന്നിവർ സംസാരിച്ചു. ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്മാന് ഹാജി, കേന്ദ്ര സെക്രട്ടറിമാരായ അബ്ദുന്നാസര്‍ കോഡൂര്‍, സലാം പെരുവള്ളൂര്‍, മീഡിയ വിങ് കണ്‍വീനര്‍ ഹംസ വാണിയന്നൂര്‍, മേഖല ട്രഷറര്‍ റഷീദ് മസ്താന് തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖല ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ പെരുമുഖം സ്വാഗതവും ഷബിൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.