ഖത്തറിലെ റോഡി​െൻറ വശങ്ങളിൽ കുവൈത്ത്​ ടവറി​െൻറ ചിത്രം വരച്ചിരിക്കുന്നു

ശൈഖ്​ സബാഹിന്​ 'ചിത്രാഞ്​ജലി'യർപ്പിച്ച്​ ഖത്തർ

കുവൈത്ത്​ സിറ്റി: മുൻ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനോടും കുവൈത്തിനോടുമുള്ള സ്​നേഹവും കടപ്പാടും പ്രകടിപ്പിക്കാൻ ഖത്തർ തെരഞ്ഞെടുത്ത വേറിട്ട വഴി ശ്രദ്ധേയമാവുന്നു.

ഖത്തറിലെ പ്രധാന റോഡുകളിലൊന്നിന്​ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ റോഡ്​ എന്ന്​ പേരിടുകയും ഇൗ പാതയുടെ ഒാരങ്ങളിലെ കുവൈത്തിലെ ലാൻഡ്​മാർക്കുകളുടെ ചിത്രങ്ങൾ വരച്ചുവെച്ചിരിക്കുകയുമാണ്​. പ്ര​ദേശിക ഭരണകൂടത്തി​െൻറ പ്രത്യേക നിർദേശപ്രകാരമാണ്​ ഇൗ സ്​നേഹ പ്രകടനം.

കുവൈത്ത്​ ടവർ, ലിബറേഷൻ ടവർ തുടങ്ങി കുവൈത്തിലെ പ്രധാന പൈതൃക വസ്​തുക്കളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങൾ പാതയോരത്തെ അലങ്കരിക്കുന്നു. സർവാംഗീകൃതനായ മുൻ കുവൈത്ത്​ ഭരണാധികാരിക്ക്​ വിവിധ നാടുകളിൽ സ്​മാരകങ്ങൾ ഏറെയാണ്​. യു.എ.ഇ, ഫലസ്​തീൻ, ലബനാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ റോഡുകൾക്ക്​ ശൈഖ്​ സബാഹി​െൻറ പേര്​ നൽകിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.