കുവൈത്ത് സിറ്റി: സ്റ്റോക്ഹോമിലെ തുർക്കി എംബസിക്കു മുന്നിൽ വിശുദ്ധ ഖുർആന്റെ പകർപ്പ് കത്തിച്ചതിനെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അൽ അബ്ദുല്ല അൽ ജാബർ അസ്സബാഹ് പറഞ്ഞു. സംഭവത്തെ വിദേശകാര്യ മന്ത്രി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മന്ത്രി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
എല്ലാത്തരം വിദ്വേഷത്തെയും തീവ്രവാദത്തെയും അപലപിക്കുന്നതായും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയവും മതവും തമ്മിൽ വേർതിരിക്കാനും ജനങ്ങൾക്കിടയിൽ സംഭാഷണം, സഹിഷ്ണുത, സമാധാനപരമായ സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും മതങ്ങളെ നിന്ദിക്കുന്നത് തടയാനും അദ്ദേഹം ആഹ്വാനം ചെയ്തു. സംഭവത്തിൽ മുസ്ലിം വേൾഡ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൗൺസിൽ എന്നിവ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.