കുവൈത്ത് സിറ്റി: ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനവും ഫലസ്തീൻ ഐക്യദാർഢ്യവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് ആറുമുതൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽനിന്ന് എത്തുന്ന പ്രമുഖ ഖുർആൻ പണ്ഡിതൻ ബഷീർ മുഹ്യിദ്ദീൻ ‘ഖുർആൻ വിളക്കും വെളിച്ചവും’ വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ഫലസ്തീൻ ഐക്യദാർഢ്യ സെഷനിൽ ‘ചോരയിൽ കുതിർന്ന ഫലസ്തീൻ’ വിഷയത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി പ്രഭാഷണം നിർവഹിക്കും.
രാവിലെ ഒമ്പതു മുതൽ ഇസ്ലാമിന്റെ ചരിത്രവും വർത്തമാനവും പറയുന്ന വിപുലമായ എക്സിബിഷൻ പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളിൽ നടക്കും. ഖുർആൻ, ഹദീസ്, ഇസ്ലാമിക ചരിത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന പ്രദർശനത്തിൽ കുവൈത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.
ആധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി 50ൽപരം ടെന്റുകളിലായാണ് എക്സിബിഷൻ. പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഉണ്ടാകും. വിവിധ കാറ്റഗറികളിൽ 700ൽപരം മത്സരാർഥികൾ പങ്കെടുക്കുന്ന ഖുർആൻ മത്സരവും രാവിലെ മുതൽ നടക്കും. സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവരും വിവിധ അറബ് പ്രമുഖരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.