അൻസാൽ റഹ്മാൻ കെ.കെ. യൂസുഫ് മുഹമ്മദ് ബാബു, അബ്ദുൽ നാഫി അബ്ദുൽ മജീദ് അബ്ദുൽ മുനീർ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്യു.എച്ച്.എൽ.സി വിഭാഗം സംഘടിപ്പിച്ച 44ാമത് ഖുർആൻ വിജ്ഞാന പരീക്ഷ ഫലം പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി പ്രഖ്യാപിച്ചു.
പുരുഷന്മാരിൽനിന്ന് 47 മാർക്ക് നേടി അൻസാൽ റഹ്മാൻ, കെ.കെ. യൂസുഫ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 46 മാർക്ക് നേടി മുഹമ്മദ് ബാബു, അബ്ദുൽ നാഫി എന്നിവർ രണ്ടാം സ്ഥാനവും 45 മാർക്ക് നേടി അബ്ദുൽ മുനീർ ചൊക്ലി, കെ.സി. അബ്ദുൽ മജീദ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്ത്രീകളിൽ 50 മാർക്ക് നേടി നിസ്മ അബ്ദുല്ല, തസ്ലീന, ഉമ്മു മാഹിർ എന്നിവർ ഒന്നാം സ്ഥാനവും 48 മാർക്കുമായി ഫഹ്മീഷ മുഹമ്മദ്, റമീസ ഷറിൻ, ഫാഹിത, സഹല നിസാർ എന്നിവർ രണ്ടാം സ്ഥാനവും നേടി. 47 മാർക്കുമായി നാജിയ ബിൻത് ബദറുദ്ദീൻ, ശഹർബാൻ ഫൈസൽ, ഫായിസ എന്നിവർ മൂന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.