കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാൾ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽവെച്ച് നടന്നു. സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച്, അബ്ബാസിയ ബസേലിയോസ് ഹാൾ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ നേതൃത്വം നൽകി. ഫാ. ഗീവർഗീസ്, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, ഇടവക സെക്രട്ടറി ഐസക് വർഗീസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ-കൺവീനർ ബിനു ബെന്ന്യാം, ജോയന്റ് ജനറൽ-കൺവീനർ തോമസ് മാത്യൂ, ഫിനാൻസ്-കൺവീനർ മനോജ് തോമസ്, സ്പോൺസർഷിപ്-കൺവീനർ ജെറി ജോൺ കോശി, കൂപ്പൺ-കൺവീനർ ഷൈജു കുര്യൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആദ്യഫലപ്പെരുന്നാളിനുവേണ്ടി സംഘടിപ്പിച്ച കൂപ്പൺ ഡിസൈൻ മത്സരത്തിൽ ഇടവകാംഗമായ സജി ഡാനിയേൽ ഡിസൈൻ ചെയ്ത കൂപ്പൺ 2022ലെ മികച്ച കൂപ്പണായി തെരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബർ 21ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽവെച്ചു നടക്കുന്ന പെരുന്നാളാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുവരുകയാണെന്ന് സംഘാടകസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.