കുവൈത്ത് സിറ്റി: വിശുദ്ധ റമദാന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ മുനിസിപ്പൽ അധികൃതർ രാജ്യ വ്യാപകമായി ഭക്ഷ്യ പരിശോധന ശക്തമാക്കി. കഴിഞ്ഞദിവസം കാപിറ്റൽ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ കാലഹരണപ്പെട്ട് കേടുവന്ന 95 കിലോ ഗ്രാം ഭക്ഷ്യസാധനങ്ങൾ പിടികൂടി. നിയമലംഘനം നടത്തിയ 34 ഉടമകൾക്കെതിരെ കേസ് ചുമത്തി. ശർഖ്, ഖുബുല, ശുവൈഖ് എന്നിവിടങ്ങളിലെ ബഖാലകൾ, ഹോട്ടലുകൾ, സ്റ്റോറുകൾ എന്നിവിടങ്ങളിലാണ് പരിശോധന അരങ്ങേറിയത്. പിടികൂടിയ ഉൽപന്നങ്ങൾ മരുപ്രദേശത്തെത്തിച്ച് നശിപ്പിക്കുകയായിരുന്നു. റെയ്ഡ് തുടരുമെന്ന സൂചനയാണ് അധികൃതർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.