കുവൈത്ത് സിറ്റി: ‘ക്ലീൻ ജലീബ്’ കാമ്പയിനിെൻറ ഭാഗമായി ജലീബ് അൽ ശുയൂഖിൽ കൂട്ട പരിശ ോധന അരങ്ങേറുമെന്ന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ നിരവധി വിദേശികൾ അവധിയെട ുത്ത് നാട്ടിൽ പോയതായി വിവരം. അബ്ബാസിയയിൽ കെട്ടിടങ്ങളുടെ ബേസ്മെൻറിൽ പ്രവർത്തി ക്കുന്ന ചില ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദിവ്യബലിക ൾ ഉൾപ്പെടെ എല്ലാ ശുശ്രൂഷകളും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടായിരിക്കില്ലെന്ന് വിശ്വാസികളെ അറിയിച്ചിട്ടുണ്ട്.
മൂന്നുമാസംകൊണ്ട് പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിനുശേഷം ജലീബ് ഇതുപോലെയായിരിക്കില്ലെന്നും കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി എൻജി. അഹ്മദ് അൽ മൻഫൂഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അബ്ബാസിയ, ഹസ്സാവി എന്നിവയുൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്.
പരിശോധനക്കായി അധികൃതർ ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. മുെമ്പങ്ങുമില്ലാത്തവിധം അരിച്ചുപെറുക്കി ശക്തമായ പരിശോധന നടക്കുമെന്നാണ് സൂചന. അനധികൃത കടകളും വിദേശി ബാച്ചിലർമാർ താമസിക്കുന്ന സ്വദേശി താമസ മേഖലയിലെ വീടുകളും അധികൃതർ മുൻകൂട്ടി നിരീക്ഷണം നടത്തി ശ്രദ്ധിച്ചുവെച്ചിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിൽ സമഗ്രവും ശക്തവുമായി പരിശോധനക്കാണ് അരങ്ങൊരുങ്ങുന്നത്. മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സമിതിയാണ് പരിശോധനക്ക് നേതൃത്വം നൽകുക. വീടുകൾ, റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങൾ, വെയർഹൗസുകൾ തുടങ്ങിയവ നിരീക്ഷണ വിധേയമാക്കും. ഒാപറേഷൻ റൂം തുറന്നും ആകാശനിരീക്ഷണം നടത്തിയും മേഖലയിൽനിന്ന് നിയമലംഘകരെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കനത്ത പരിശോധനക്കാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.