കുവൈത്ത് സിറ്റി: കേരളത്തിലെ കനത്ത മഴ കുവൈത്തിൽ നിന്നുള്ള വിമാന യാത്രകളെയും ബാധിക്കുന്നു. ബുധനാഴ്ച രാത്രി കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം കണ്ണൂരിൽ മഴ ശക്തമായതോടെ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിടേണ്ടിവന്നു.
നെടുമ്പാശ്ശേരിയിൽ നിന്ന് വ്യാഴാഴ്ച പകലാണ് ഈ യാത്രക്കാർ കണ്ണൂരിലെത്തിയത്. രണ്ടു ദിവസം മുമ്പ് കോഴിക്കോട് വിമാനം ബംഗളൂരുവിൽ ഇറക്കിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാരും പിറ്റേ ദിവസമാണ് നാട്ടിലെത്തിയത്.
അതേസമയം കോഴിക്കോട്-കുവൈത്ത് സെക്ടറിലും വ്യാഴാഴ്ച വിമാനം വൈകി. രാവിലെ ഒമ്പതിന് കോഴിക്കോടുനിന്ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് ഉച്ചകഴിഞ്ഞ് 2.10നാണ് പുറപ്പെട്ടത്. വിമാനം കുവൈത്തിലെത്തിയത് വൈകീട്ട് 4.25നാണ്. ഇതോടെ കുവൈത്ത്-കോഴിക്കോട് വിമാനവും വൈകുകയായിരുന്നു. പതിവായി 12.40ന് പുറപ്പെടേണ്ട വിമാനം വ്യാഴാഴ്ച വൈകീട്ട് 5.30നാണ് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.